പൊതുയോഗത്തിൽ ഒറ്റത്തന്ത പ്രയോഗം നടത്തിയ സുരേഷ് ഗോപിയെ സ്കൂൾ കായികമേളയിലേക്ക് കയറ്റില്ലെന്ന് നിയമസഭയിൽ ഉടുതുണി കയറ്റി കുത്തി കോസാലസം കളിച്ച ശിവൻകുട്ടി.

പൊതുയോഗത്തിൽ ഒറ്റത്തന്ത പ്രയോഗം നടത്തിയ സുരേഷ് ഗോപിയെ സ്കൂൾ കായികമേളയിലേക്ക് കയറ്റില്ലെന്ന് നിയമസഭയിൽ ഉടുതുണി കയറ്റി കുത്തി കോസാലസം കളിച്ച ശിവൻകുട്ടി.
Nov 2, 2024 05:59 PM | By PointViews Editr

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയതോടെ ശിവൻകുട്ടി യുടെ സാംസ്കാരിക നിലവാരം ഉയർന്ന് ഈഫൽ ഗോപുരം പോലെയായി. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് സരിത വിഷയവും മാണിക്കോഴയും ബാർക്കച്ചവടവും പറഞ്ഞ് നിയമസഭയ്ക്കകത്ത് ചാനലുകൾക്ക് മുന്നിൽ ഉടുതുണി പൊക്കി കുത്തി മേശപ്പുറത്ത് കയറി നിന്ന് അടപടലമിളക്കി മാദകതാണ്ഡവം നടത്തിയ ശിവൻകുട്ടിയിൽ നിന്ന് ചെറിയ വളർച്ചയൊന്നുമല്ല ശിവൻ കുട്ടി വളർന്നത്. സാംസ്കാരികമായി ആ വളർച്ച എത്രത്തോളമെന്നറിയണമെങ്കിൽ പൊങ്ങിപ്പറിച്ച് നടക്കുന്ന സുരേഷ് ഗോപിക്കെതിരെ ശിവൻകുട്ടി നടത്തിയ പ്രസ്താവന പരിശോധിച്ചാൽ മാത്രം മതി. ഒറ്റത്തന്ത എന്ന വാക്ക് ഉപയോഗിച്ച് പ്രസംഗിച്ചു എന്ന കാരണത്താൽ മാത്രം സംസ്ഥാന സ്കൂ‌കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നിലപാട്. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. 'ഒറ്റ തന്ത' പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ വരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ പൂരം കലക്കിയതിൻ്റെ അന്വേഷണം സിബിഐയെ ഏൽപിക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ 'ഒറ്റ തന്ത' പരാമർശം. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമർശം നടത്തിയത്.

അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

അതേസമയം വിഷയത്തിൽ ഗോപിക്കെതിരെ കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി.ആർ. അനൂപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

കേരളത്തിലെ സംസ്കാരമുള്ള ജനത്തിന് മാതൃകയാക്കാൻ പറ്റാത്ത പറ്റാത്ത നേതാക്കൾ ഏറെയുണ്ട് ഇപ്പോൾ എന്നതാണ് കേരളം നേരിടുന്ന പ്രധാന ദുരന്തം. സാമാന്യ മര്യാദ പോലും കാണിക്കാൻ അറിയാത്ത അവറ്റകളെ ഭരണം ഏൽപ്പിക്കുന്നതിൻ്റെ ഒക്കെ ദുരന്തം എന്താണെന്ന് എങ്കിലും ജനത്തിന് തിരിച്ചറിയാൻ കഴിയാത്തത് വലിയ കോമഡിയുമാണ്. ഓരോ മണ്ഡലത്തിലെ ജനങ്ങൾ തെറ്റിദ്ധാരണ കാരണം വോട്ട് കുത്തിയിട്ടതിനാൽ നാടാകെ ചുമക്കേണ്ടി വരുന്ന ചില ദുരിതങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കൊല്ലപ്പെട്ട ഒരു നേതാവിനെ കുലംകുത്തിയെന്നും മികച്ച ഒരു ജന പ്രതിനിധിയെ പരനാറിയെന്നും വിളിച്ച പിണറായി വിജയനെ ചുമന്നു നടക്കുന്ന ശിവൻകുട്ടിയാണ് ഒറ്റത്തന്ത എന്ന് പ്രയോഗിച്ച സുരേഷ് ഗോപിയെ സാംസ്കാരികതയുടെ പേരിൽ സ്കൂൾ കായികമേളയിലേക്ക് കയറ്റില്ലെന്ന് പറയുന്നത് ! ഈ ബിൽഡ് അപ്പുകളുടെ ഒക്കെ ഒരു ഗതികേടേ.....

Shivankutty played pranks on Suresh Gopi, who made a single statement in the public meeting, that he would not be admitted to the school sports fair.

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories